പോയ വാരം::Poya Varam
Tuesday, February 28, 2006
  ഫെബ്രുവരി 19 - 25, 2006
കഥകള്‍
നര്‍മ്മം

ആര്‍ദ്രം

സാന്ദ്രം

സൌമ്യം

ലേഖനങ്ങള്‍

കൌതുകം

അനുഭവം

സമകാലികം

അനുസ്മരണം

കവിതകള്‍


ചിത്രങ്ങള്‍


കുറിപ്പുകള്‍

പുതുമുഖങ്ങള്‍

 
Comments:
കൊള്ളാം ഡെയ്നേ!
നല്ല പരിപാടിയാ ഇത്!

ആശംസകള്‍!!!
 
ഇതു കൊള്ളാം. കലക്കിയിട്ടുണ്ട്. പക്ഷെ ഇതില്‍ ഇനിയും ഒരുപാട് ലിങ്കുകള്‍ ഇനിയും കൊടുക്കണം. ലിങ്ക് കൊണ്ടു നിറയാതിരിക്കാന്‍ വേണമെങ്കില്‍ ആഴ്ചയിലെ ഏറ്റവും നല്ല മൂന്നോ നാലോ പോസ്റ്റുകള്‍ കണ്ടെത്താന്‍ ഒരു വോട്ടെടുപ്പും നടത്താം. നല്ല പോസ്റ്റിനുള്ള മത്സരം വന്നാല്‍ ഗുണനിലവാരം ഇനിയും ഉയരും എല്ലാവരുടേയും.
 
ഇതെനിക്ക്‌ ‘ക്ഷ’ പിടിച്ചു എന്ന്‌ പറയേണ്ടതില്ലല്ലോ..

മത്സരത്തെ പറ്റി.. മത്സരമല്ല, അംഗീകാരമാണ് ഗുണനിലവാരം ഉയര്‍ത്തുന്നത്‌ എന്നാണ് എന്റെ പക്ഷം. മത്സരം അതിനുള്ള ഒരു കുറുക്കുവഴിമാത്രം. എന്നാല്‍ അതിന് ധാരാളം പാര്‍ശ്വഫലങ്ങളുണ്ട്‌: 1. അംഗീകാരം വളരെ ചുരുങ്ങിയ എണ്ണം ആളുകള്‍ക്കെ കിട്ടൂ. ഇപ്പോള്‍ തന്നെ, ബ്ലോഗില്‍ നന്നായി എഴുതുന്ന ധാരാളം ആള്‍ക്കാരുണ്ട്‌. അവരില്‍ ചിലരെ തഴയേണ്ടി വരുന്നത്‌ ബുദ്ധിയല്ല. 2. നല്ല കലാസൃഷ്ടി എന്ത്‌ എന്നതിനെ പറ്റിയുള്ള ധാരണ എല്ലാവരുടേയും ഏതാണ്ടൊക്കെ ചേര്‍ന്ന്‌ പോവും എങ്കിലും ഫൈനര്‍ പോയിന്റ്സില്‍ അത്‌ വളരെ വ്യക്തിപരമാണ്. മത്സരം എന്നത് പ്രിസൈസാണ് അത്രയും പ്രിസിഷന്‍ ഇങ്ങനെ ആപേക്ഷികമായ കാര്യങ്ങളില്‍ അപ്ലൈ ചെയ്യുന്നത്‌ ശരിയല്ല എന്നാണെന്റെ പക്ഷം.

താത്പര്യമുള്ളവര്‍ ആന്റണി ചെയ്തപോലെ ലിസ്റ്റുകളുണ്ടാക്കട്ടെ. ഓരോരുത്തരുടേയും ലിസ്റ്റുകള്‍ തമ്മില്‍ അവരവരുടെ ടേസ്റ്റിനനുസരിച്ച്‌ വ്യത്യാസമുണ്ടാവും. അതുപോലെ ഓരോ വായനാക്കാരനും ഏതെങ്കിലും ഒരു ലിസ്റ്റിനോട്‌ ചായും. അങ്ങനെ ഒരു ലിസ്റ്റ് എന്നത്‌ എഴുത്തുകാരനും വായനക്കാരനും ഇടയില്‍ നില്‍ക്കുന്ന ഒരു ബ്രാന്‍ഡ്‌നേമും ആയിത്തീരും.
 
ഡെയ്‌ന്‍.. വളരെ നല്ല തുടക്കം... വാരഫലങ്ങള്‍ എവിടെയും മുട്ടാതെ.. മുടങ്ങാതെ നടക്കട്ടെ എന്നാശംസിക്കുന്നു..
 
ഡെയ്ന്‍,

ഇതു കൊള്ളാം. സിബുവിന്റെ പോസ്റ്റു കണ്ടതില്പിന്നെ “ഈയാഴ്ച വായിക്കേണ്ട ബ്ലോഗുകള്‍” എന്ന പേരില്‍ ഇതുപോലൊരു ബ്ലോഗു ബ്ലോഗുവാരഫലത്തിന്റെ ഭാഗമായി തുടങ്ങണെമെന്നു വിചാരിച്ചതായിരുന്നു. കഴിഞ്ഞ വാരാന്തത്തില്‍ സമയം കിട്ടിയില്ല. എന്തായാലും ഇതുള്ളപ്പോള്‍ സമയമില്ലാത്ത ഞാന്‍ ഇതിനു തുടങ്ങുന്നില്ല.

മത്സരത്തെപ്പറ്റി: ഞാന്‍ സിബുവിനൊപ്പമാണു്. എന്തിനു നമുക്കു മത്സരം? എല്ലാവരും അവനവനു പറ്റുന്നതു പോലെ എഴുതുക. ബാകിയുള്ളവര്‍ വായിക്കുക. അത്രതന്നെ.

നന്ദി.

- ഉമേഷ്
 
സിബൂനെം ഉമേഷിനേയും പിന്താങ്ങുന്നു... ഒരു മത്സരമായാ‍ല്‍ ഇതിന്റെ ഐശ്വര്യം പോകുമെന്ന പക്ഷക്കാരനാണ് ഞാന്‍... എന്തായാലും നല്ല സംരഭം തന്നെ...
 
എന്നെ പറ്റിച്ചു. ഇന്നലെ രണ്ടേ രണ്ട് ലിങ്കുകളേ ഉണ്ടായിരുന്നുള്ളൂ ഇവിടെ, അതു കൊണ്ടല്ലേ ഞാന്‍ മത്സരത്തിന്റെ കാര്യ പറഞ്ഞതു. ഇന്നിപ്പോ നോക്കിയപ്പൊ നല്ല കലക്കന്‍ പോസ്റ്റ്. ഞാന്‍ വിചാരിച്ചിരുന്നതിനേക്കാള്‍ എത്രയോ മനോഹരം. ഒരു സമഗ്രമായ ഗൈഡ് തന്നെ. അഭിനന്ദനങ്ങള്‍. കലക്കിയിട്ടുണ്ട് കേട്ടോ മാഷെ.

ഇനി ഇപ്പൊ ഒരു മത്സരവും വേണ്ടി വരില്ല. സിബുവിനും ഉമേഷിനും അഭിപ്രായം തുറന്ന് പറഞ്ഞതിനു നന്ദി.
 
എന്റെ ബ്ലോഗെവിടെ? മരപ്പട്ടിയെവിടെ?
ഈ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്ത മാത്രം മോശമാണോ ആവോ, മൊത്തം ചില്ലറയിലെ പോസ്റ്റുകള്‍!
തൊഴുത്തില്‍ കുത്തല്ല, ചില ബിലോ ആവറേജ് ബ്ലോഗുകള്‍ ഇവിടെ കണ്ടതുകൊണ്ട് തോന്നിയതാണ്.
അപ്പോള്‍ എന്റെ ബ്ലോഗും ക്വാളിഫൈഡ് അല്ലേ ആവോ..
സിബുവിനോ, മറ്റു തലമുതിര്‍ന്നവര്‍ക്കോ ഈ പണി കൂടുതല്‍ നന്നായി ചെയ്യാം എന്നു തോന്നുന്നു.
വായന വിശാലമായവര്‍ ഇതു ചെയ്യട്ടെ.
ഞാന്‍ ഇവിടെ നിന്നും വാക്കൌട്ട് നടത്തുന്നു.
 
അയ്യോ!

പിണങ്ങല്ലേ അരവിന്ദേ!

സ്വാര്‍ത്ഥന്‍ ഇതു തുടങ്ങിവെച്ചിട്ടല്ലേ ഉള്ളൂ? നമുക്കു കാത്തിരിക്കാം.

ഒരു പക്ഷേ കഴിഞ്ഞ ആഴ്ച്ചത്തെ ബ്ലോഗ് പോസ്റ്റുകള്‍ തപ്പുമ്പോള്‍ അര-വിന്ദനെ കണ്ണില്‍ പെട്ടിട്ടുണ്ടാവില്ല.

പിന്നെ ഒരു കാര്യവും കൂടി (എന്റെ മാത്രം എളിയ അഭിപ്രായമാണ്): ഏറ്റവും മികച്ച ആളുകളില്‍ നിന്നും പ്രതീക്ഷിക്കുന്ന പോസ്റ്റുകളും പിച്ചവെച്ചുതുടങ്ങുന്നവരുടെ പോസ്റ്റുകളും നമുക്കു താരതമ്യം ചെയ്യാനാവുമോ? ഒന്നിനെ തള്ളി മറ്റേതെടുക്കാന്‍ വയ്യല്ലോ.

ഉദാഹരണത്തിന് പെരിങ്ങോടനോ സാക്ഷിയോ ഇനി അവരില്‍ എനിക്കുള്ള പ്രതീക്ഷയില്‍നിന്നും നിലവാരം കുറഞ്ഞ പോസ്റ്റെഴുതിയാല്‍, അത് സാമാന്യശരാശരിയില്‍ നിന്ന് എത്ര തന്നെ ഉയര്‍ന്നിരുന്നാലും, ഞാന്‍ ആക്രമിക്കും!

അതുകൊണ്ട് പോയ വാരത്തില്‍ വന്നതൊക്കെ നല്ലതെന്നും അല്ലാത്തത് കൊള്ളാത്തത് എന്നും നമുക്കു മുന്‍‌വിധി വെക്കണോ ഇപ്പോള്‍ തന്നെ?

അടങ്ങൂ അരവിന്ദാ, നമുക്കു കാത്തിരിക്കാം. സ്വാര്‍ത്ഥന്റെ പരീക്ഷണം രണ്ടു മൂന്നാഴ്ച്ച തുടരട്ടെ....
 
അപ്പോ ഡെയ്‍നാണോ സ്വാര്‍ത്ഥന്‍? അതോ ഡെയ്ന് ഒരു സ്വാര്‍ത്ഥനാണെന്നു പറഞ്ഞതാണോ?

അരവിന്ദേ ആരേം ഒഴിവാക്കിയതൊന്നുമായിരിക്കില്ല. എല്ലാം കണ്ടുപിടിക്കാന്‍ പറ്റേണ്ടേ?
ഉദാ: മരപ്പട്ടീടെ ബ്ലോഗ്ഗ് ഇതുവരെ ഞാന്‍ കണ്ടിട്ടേയില്ല, ആളെ എനിക്കറിയാമെങ്കിലും.

കൊട്ടയിലും വട്ടിയിലും ചിക്കുപായിലും പത്തായത്തിലും കൊള്ളാതെ നൂറു മേനി ബ്ലോഗ്ഗ് പൊലിച്ചു നില്‍ക്കുകയാ മലയാളം!
 
അയ്യോ ഇതിന്റെ ആള്‍ ഡെയിന്‍ ആയിരുന്നോ?

ഞാന്‍ എങ്ങനെയൊക്കെയോ ധരിച്ചു സ്വാര്‍ത്ഥനാണെന്ന്!

രണ്ടുപേരോടും സോറി!
 
അരവിന്ദ് പറഞ്ഞത് ശരിയാണ്. ചിലരുടെ നാലോളം പോസ്റ്റുകള്‍ ഇതില്‍ കണ്ടു. അതിലൊന്നിനെയെങ്കിലും മെച്ചമായി തോന്നി മൊത്തം ചില്ലറയിലെ പോസ്റ്റ്. മറ്റുചിലരുടെ ചില പോസ്റ്റുകള്‍ ഈ നിരയില്‍ വന്നത് വലിയ അതിശയമായും തോന്നി.

സാരമില്ല അരവിന്ദ്. കാത്തിരിക്കൂ. ഈ “അമൂല്യ” ചുരുളില്‍ ഒരു ദിവസം നിങ്ങളും കടന്നുവരും. അല്ലെനിങ്കില്‍ അരവിന്ദിനും തുടങ്ങാം ഇതുപോലൊന്ന്. എന്നിട്ട് നാലോ അഞ്ചോ പോസ്റ്റുകള്‍ അതില്‍ റെഫര്‍ ചെയ്തോളു. അല്ലാതൊരുവഴിയും ഞാന്‍ കാണുന്നില്ല. എന്തായാലും നടയിറങ്ങിപ്പോകരുത്.

ഒന്നുകൂടി. ഈ വാരഫലം നല്ലൊരു ആശയമാണ്, നല്ല ഉദ്ദേശത്തിലാണെങ്കില്‍.

-ബ്ബ്ലോഗറല്ലാത്ത ഒരു വായനക്കാരന്‍-
 
മഴ പെയ്യുന്നേ

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു...
അജ്‌മാനില്‍ മഴ പെയ്യുന്നേ....
ഹ ഹ ഹ.. എത്ര നാളായി ഒരു കിടിലന്‍ മഴ കണ്ടിട്ട്‌..
ഹൂൂൂൂയ്യ്യ്യ്യ്യ്‌...

(ഇങ്ങനെ ഒരു പോസ്റ്റ് നല്ല പോസ്റ്റുകളുടെ ലിസ്റ്റില്‍ വായിച്ചു. ഈ “പോയവാരം” പംക്തിയുടെ ഉദ്ദേശ ശുദ്ധിയെ ഞാന്‍ ഭയക്കുന്നു)
 
വളരെ നല്ല സംരഭം..
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..
വായനക്കാര്‍ക്ക് റേറ്റ് ചെയ്യാവുന്ന രീതിയില്‍ ഒരു സംവിധാനം ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി പോകുന്നു.
മൊത്തം ചില്ലറ പോലുള്ളവ വിട്ട് പോയത് പുത്തരിയിലെ കല്ലുകടിയായി...
സസ്നേഹം
-ഇബ്രു-
 
ലിസ്റ്റിലില്ലേലും മൊത്തം ചില്ലറക്കു ആളു കുറയില്ല അരവിന്ദാ…
അനോണികളെ.. ക്ഷമി…ഡെയ്‌ന്റെ ഒരു തുടക്കമല്ലെ ഇതു…
അല്പം സമയം കൊടുക്കു…
ഇപ്പം വേലിയെ ഇരുന്നതെടുത്തു ശീലയില് വെച്ച പോലെ എന്നു ഡെയ്ന് തോന്നുന്നുണ്ടാവും
 
മഴ പെയ്യുന്നേ
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു...
അജ്‌മാനില്‍ മഴ പെയ്യുന്നേ....
ഹ ഹ ഹ.. എത്ര നാളായി ഒരു കിടിലന്‍ മഴ കണ്ടിട്ട്‌..
ഹൂൂൂൂയ്യ്യ്യ്യ്യ്‌...
(ഇങ്ങനെ ഒരു പോസ്റ്റ് നല്ല പോസ്റ്റുകളുടെ ലിസ്റ്റില്‍ വായിച്ചു. ഈ “പോയവാരം” പംക്തിയുടെ ഉദ്ദേശ ശുദ്ധിയെ ഞാന്‍ ഭയക്കുന്നു)

ഞാനും യോജിക്കുന്നു.. ഞാനത്‌ വെറുതെ ഇട്ടതായിരുന്നു.. ഡെയ്‌നേ... ഞാന്‍ കാശ്‌ തന്നത്‌ ആരോടും പറഞ്ഞിട്ടില്ലല്ലോ??? _:))
 
വൈവിദ്ധ്യമാണ് ബൂലോഗത്തിന്റെ സമ്പത്ത്; എന്റെ പ്രതിസന്ധിയും. വെറുമൊരു പട്ടിക എന്നതിനപ്പുറത്തേക്ക് ചിന്തിക്കുമ്പോള്‍ ആദ്യം ഞാന്‍ ഒഴിവാക്കുന്നത് ‘മത്സരം’ ആണ്. ഈ ബൂലോഗത്ത് ആരും ആരോടും മത്സരിക്കേണ്ട കാര്യമില്ല. തികച്ചും വ്യക്തിപരമാണ് ബ്ലോഗെഴുത്ത്, ബ്ലോഗ് വായനയും അങ്ങിനെ തന്നെ. സിബുവിന്റെ അഭ്യര്‍ത്ഥനയോട് അരവിന്ദ് പ്രതികരിച്ചതു പോലെ, “പലര്‍ക്കും പലതാണല്ലോ പഥ്യം“.

ഇവിടെ ഞാന്‍ സ്വീകരിച്ചിരിക്കുന്ന രീതി, നിലവാരം എന്നതിലുപരി സ്വഭാവത്തെ ആസ്പദമാക്കിയുള്ള തരം തിരിവാണ്. ഇത് ചെത്ത് കള്ള്, മറ്റേത് ഷിവാസ് റീഗള്‍ വകുപ്പ്, ആവശ്യക്കാരന് ഇഷ്ടമുള്ളത് അടിക്കാം. ഇതിലേതിനാണ് നിലവാരം കൂടുതല്‍ എന്നത് ആസ്വാദകനെ ആശ്രയിച്ചിരിക്കും. എനിക്ക്, രണ്ടും ഒരേപോലെ ആസ്വദിക്കാന്‍ കഴിയും.

ഏവൂരാന്റെ പാതാളക്കരണ്ടിയില്‍ കുടുങ്ങുന്ന പോസ്റ്റുകളാണ് ഇവിടെ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. അവിടെ പ്രത്യക്ഷപ്പെടാതെ പോയ പോസ്റ്റുകള്‍ ഇവിടെയും കണ്ടെന്നു വരില്ല. നിങ്ങളുടെ പോസ്റ്റുകള്‍ ‘തനി’യില്‍ തെളിഞ്ഞിട്ടില്ലെങ്കില്‍ എന്നെ അറിയിക്കാന്‍ മടിക്കരുത്, ഇവിടെ തീര്‍ച്ചയായും വരുത്താം. ‘വാക്കൌട്ടുകാരന്‍ ‘ ദയവായി ശ്രദ്ധിക്കുക! ആര്‍ക്കും ഞാന്‍ അയിത്തം കല്പിച്ചിട്ടില്ല.

ഈ പോസ്റ്റ് ഒരു ടെസ്റ്റ് ഡോസ് ആയിരുന്നു. അഭിപ്രായങ്ങള്‍ പങ്കുവച്ച എല്ലാവര്‍ക്കും നന്ദി. ബ്ലോഗുകളുടെ സ്വഭാവ വൈവിദ്ധ്യത്തേക്കുറിച്ചുള്ള അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു. വിട്ടു പോയിട്ടുള്ള പോസ്റ്റുകളേക്കുറിച്ചും അറിയിക്കുക.

ലോകം ‘ബിലോ ആവറേജ്’ ആയി കരുതിയ ചിലരാണ് ഇന്ന് നാം ആരാധിക്കുന്ന മഹാരഥന്മാര്‍ ആരും എഴുത്തില്‍ നിന്നും മാറി നില്‍ക്കരുത്, ഭാവുകങ്ങള്‍
 
ഹാ കഷ്ടം. ആന്‍റണി ‘പോയവാരം’ എന്നൊരു ബ്ലോഗ് തുടങ്ങുമെന്നും അതില്‍ പേരുവന്നു സന്തോഷിക്കാമെന്നും കരുതിയാണ് ഞാന്‍ കഴിഞ്ഞയാഴ്ച അവധിയെടുത്തിരുന്ന് ബ്ലോഗിയത്. വെറുതെയായല്ലോ.

സുഹൃത്തുക്കളെ, നിങ്ങള്‍ ബ്ലോഗൂ. ബാക്കി ആന്‍റണിയോ, ഇങ്ങനെ ഒരു ലിസ്റ്റ് ഉണ്ടാക്കാന്‍ തുനിയുന്ന മട്ടുള്ളവരുമോ നോക്കിക്കൊള്ളും.

ആന്‍റണീ, ഈ നല്ല സം‍രം‍ഭത്തിനു നന്ദി.

സസ്നേഹം,
സന്തോഷ്
 
ലിസ്റ്റിനെ പറ്റി ഒരു രണ്ടുവരി കൂടി. .. ലിസ്റ്റിനെ ഒരു മാഗസിന്‍ ആയിക്കണ്ടാല്‍ പലരുടേയും കണ്‍ഫ്യൂഷന്‍ മാറും എന്നാണെന്റെ തോന്നല്‍. മാതൃഭൂമില്‍ തന്റെ നോവല്‍ വന്നില്ലെന്ന്‌ പറഞ്ഞ്‌ ബാറ്റണ്‍ ബോസും, മംഗളത്തില്‍ തന്റെത് വന്നില്ലെന്ന്‌ പറഞ്ഞ്‌ ആനന്ദും വിഷാദിക്കാന്‍ വഴിയില്ലല്ലോ. അതുപോലെ അരവിന്ദും പിണങ്ങരുതെന്നാണ് എന്റെ പക്ഷം. അതേസമയം തന്നെ, ഒരു മാഗസിന് എന്നപോലെ ഒരു ലിസ്റ്റിനും ഒരു ക്യാ‍രക്റ്റര്‍ എടുത്ത്‌ കാണിക്കാനുണ്ട്‌. ആ ക്യാരക്റ്റര്‍ കണ്ടാണ് ഒരാള്‍ ഒരു മാഗസിന്റെ/ലിസ്റ്റിന്റെ വരിക്കാരനാവുന്നത്‌. (ഒരു മാഗസിന്റെ കഴിഞ്ഞ എഡിഷന്‍ മാതൃഭൂമിപോലെയും ഇത്തവണത്തെ എഡിഷന്‍ മംഗളം പോലെയും ആയാല്‍ മാതൃഭൂമിയുടെ വായനക്കാരും മംഗളത്തിന്റെ വായനക്കാരും ആ മാഗസിന്‍ അടുത്ത ആഴ്ച്ച വാങ്ങില്ല) ഡെയ്ന്റെ ലിസ്റ്റിന്റെ ക്യാരക്റ്റര്‍ എന്താവും എന്ന്‌ എനിക്കറിയില്ല. അതെന്തായാലും‌ വളര്‍ത്തിയെടുക്കാന്‍ ഡെയ്നും ശ്രദ്ധിക്കണം.

:)
 
പണ്ടൊരിക്കല്‍ മരപ്പട്ടി പറഞ്ഞ മലയാളി Sports
(http://marapatti.blogspot.com/2006/02/blog-post_20.html) ണക്കിലെടുത്ത്‌, എന്തു വാരഫലമായാും, ദയവായി മത്‌സരവും, റേറ്റിങ്ങും ഒഴിവാക്കുക.
 
പ്രിയപ്പെട്ട ബൂലോഗരെ, ഡെയിന്‍..
ആശ്വസിപ്പിച്ച്തിനു എന്റെ നന്ദിയും സ്നേഹവും. കമന്റെഴ്തിക്കഴിഞ്ഞപ്പോഴാണ് ആവിശ്യമില്ലാത്ത ഒരു പ്രാധാന്യം ഈ ലിസ്റ്റിനു കൊടുത്തു എന്നെനിക്ക് തോന്നിയത്. എന്റെ തെറ്റ്.
സത്യത്തില്‍ ചെറിയ ഒരമര്‍ഷം തോന്നിയിരുന്നു. ബൂലോഗര്‍ 2-3 പേര്‍ സിബുവിന്റെ ബ്ലോഗില്‍ സിബുവിന്റെ ഇങ്ങനത്തെ ഒരൈഡിയ ഡിസ്കസ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതു വായിച്ച്, അവിടെയൊന്നും പറയാതെ ഓടിപ്പിടിച്ച് ഇങ്ങനെ ഒരു ലിസ്റ്റ് തുടങ്ങിയതില്‍.
എവിടെയോ ഒരു കല്ലുകടി.
പാവം സിബു ആ പോസ്റ്റ് ഡിലീറ്റും ചെയ്തു.

വെബ്ബാണ്. ആര്‍ക്കും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അറിയാം.
ഏതായാലും പാസ്റ്റ് ഈസ് പാസ്റ്റ്. അരവിന്ദ്‌സ് ടോപ് ടെന്‍ എന്നു പറഞ്ഞു ഞാനും ഒന്നു തുടങ്ങാന്‍‌ നോക്കട്ടെ.
അങ്ങനെ 100 ബൂലോഗര്‍ക്കു 100 ലിസ്റ്റ്.
ബെസ്റ്റ്!

ബ്ലോസിലെ കുലപതികള്‍ സമയമുണ്ടെങ്കില്‍ ഇങ്ങനത്തെ ഒരു ലിസ്റ്റു തുടങ്ങിയാല്‍ ഉപകാരമായിരുന്നു. അവര്‍ തള്ളിയാലും അതൊരു inspiration ആണേ..
 
അരവിന്ദേ.. ആ പേജ് ഞാന്‍ ഡിലീറ്റ് ചെയ്തതല്ല.. ഒരു ലിങ്ക് ഇട്ട്‌ പിന്നെ ഡ്രാഫ്റ്റ് ആയി സേവ് ചെയ്തു. അപ്പോള് പണ്ടുണ്ടായിരുന്നതും പോവും എന്നെനിക്കറിയില്ലായിരുന്നു. ഞാന്‍ അത്‌ ശരിയാക്കിയിട്ടുണ്ട്‌.

100 ബ്ലോഗര്‍മാര്‍ക്ക്‌ 100 ലിസ്റ്റ് എന്നത്‌ ഒരു തിയററ്റിക്കല്‍ പോസിബിലിറ്റി ആണെങ്കിലും ആരും അത്‌ ചെയ്യാന്‍ പോണില്ല. സത്യത്തില്‍ 100 ബ്ലോഗര്‍മാര്‍ക്ക്‌ 100 ലിസ്റ്റ് വേണം എന്നാണെന്റെ താത്പര്യം.. അതിനെ പറ്റി കൂടുതല്‍ ഇവിടെ. :) ബൈദബൈ.. ഒരേകാംഗകമ്മീഷനായി ഞാനീ പറഞ്ഞത്‌ കുറേ നാളായി ചെയ്യുന്നുണ്ട് ഇവിടെ. ഇത് അരവിന്ദിന് കുറച്ചെങ്കിലും ആശ്വാസമാവുമോ?...
 
:-) എന്റെ ആശ്വാസമൊരു പ്രശ്നമല്ല സിബൂ..
താങ്കളുടെ നല്ലൊരു ഐഡിയ, ആരാന്റെ 'ഫസ്റ്റ് ഞാന്‍' എന്ന ഉണ്ണിപ്പൂതി കൊണ്ട് 'അയ്‌വാണി കൊയ്‌വാണി' ആയിപ്പോകുന്നതിലുള്ള വിരോധം രേഖപെടുത്തിയെന്നേയുള്ളൂ.
സ്വപ്രഘ്യാപിത ആശാന്മാര്‍ക്കു പകരം എഴുതിത്തെളിഞ്ഞവര്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കട്ടെ.
ബ്ലോഗറല്ലാത്ത എല്ലാ മലയാളികള്‍ക്കും ബ്ലോഗ് വായിയ്ക്കാന്‍ ഒറ്റ ലിസ്റ്റ് എന്നല്ലാതെ, എല്ലാവര്‍ക്കും തോന്നുമ്പോലെ അവരോരുടെ ലിസ്റ്റ് എന്നാണുദ്ദേശിക്കുന്നതെങ്കില്‍ ആ നല്ല ഐഡിയയുടെ trivialization ആകുമത്.
നിഷ്പ്പക്ഷമായി , അയ്യോ ഓന്റെ ബ്ലോഗ് ലിസ്റ്റില്ലിട്ടില്ലെങ്കില്‍ നാളെ അവനെ കാണുമ്പോള്‍ ഓന്‍ പിണങ്ങും എന്നു വിചാരിയ്ക്കാതെ നിഷ്പക്ഷമായി എഡിറ്റ് ചെയ്യുന്നൊരാള്‍ ആ ലിസ്റ്റ് പരിപാലിക്കട്ടെ.
എഡിറ്ററുടെ പണി വിഷമമേറിയതാണെങ്കില്‍ അതിനു പരിഹാരം നല്ല ഒന്നന്തരം ഒരു ബ്ലോഗറെ ആ പണിയേല്‍പ്പിക്കുക എന്നതല്ലേ..നേരത്തെ പറഞ്ഞപോലെ, അദ്ദേഹം ഒരു ബ്ലോഗ് തള്ളിയാല്‍ അടുത്ത ബ്ലോഗ് തള്ളിയ്ക്കാതിരിക്കാന്‍ വാശിക്കെഴുതാന്‍ തോന്നിക്കണം.
വെറുതെ കുറെ ബ്ലോഗെടുത്ത് പെട്ടിക്കടയില്‍ പാന്മസാ‍ല തൂക്കിയിട്ട പോലെ ലിങ്കുകള്‍ തൂക്കാനാണെങ്കില്‍ ബ്ലോഗുറോള്‍ തന്നെ ധാരാളം. താങ്കളുടെ ആശയം അവിടെ മരിയ്ക്കുന്നു.

NB: താങ്കളുടെ വായന നോക്കിയാണ് എന്റെയും വായന സിബൂ..അതല്ലേ, ഇത്ര അഹങ്കാരം. ;-)

ഈ വിഷയത്തില്‍ എന്റെ അഭിപ്രായങ്ങള്‍ ഇവിടെ നിര്‍ത്തുന്നു.
ബൂലോഗത്തില്‍ 'അടി'യുണ്ടാക്കിയതില്‍ ദുഖിക്കുന്നു. എത്ര തല്ലു കൊണ്ടിട്ടും ഞാന്‍ നന്നായില്ല.
 
ഒരേ ഒരു മിനിറ്റ്‌...

മത്‌സരം, റേറ്റിംഗ്‌, നിരൂപണം ഒന്നുമില്ലാതെ എന്താ ഇങ്ങനെ ഒരു ലിസ്റ്റ്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്ന് കൂടി ആരെങ്കിലും പറഞ്ഞു തരണേ?

സീത രാമന്റെ ആരാന്നാ പറഞ്ഞെ??
 
കണ്ണൂസേ,
എനിക്കു സമയമുള്ളപ്പോള്‍ പാതാളക്കരണ്ടിയിട്ടു സര്‍വ്വ മലയാളം ബ്ലോഗ്ഗുകളും കോരിയെടുത്ത്‌
എല്ലാം വായിക്കും എന്നാല്‍ സമയമില്ലാത്തപ്പോള്‍
എനിക്കുവേണ്ടി എടുത്തു വച്ച പോസ്റ്റുകള്‍ മാത്രമേ വായിക്കൂ. നമ്മുടെ ഇഷ്ടത്തിനൊത്ത ഒരു ബുക്ക്‌ മാര്‍ക്കിംഗ്‌ സംവിധാനമുണ്ടെങ്കിലുള്ള ഗുണം ഇതാണ്‌. മുകളില്‍ പറഞ്ഞത്‌ എല്ലാവര്‍ക്കും യോജിച്ച സിംഗിള്‍ സൈസ്‌ വള്ളിക്കളസം ഇല്ലെന്നും കുറേപ്പേര്‍ ഇതുപോലെ ഓരോന്നുണ്ടാക്കിയാല്‍ ടേയ്സ്റ്റിനൊത്ത ലിസ്റ്റ~ വായനക്കാര്‍ക്കു തിരഞ്ഞെടുക്കാമെന്നും ആണ്‌.
 
പോസ്റ്റും ലിസ്റ്റും 25 കമന്റുകളും വായിച്ചു. ചിരിച്ചു. രസിച്ചു. അതിശയിച്ചു.
അരവിന്ദ്‌, താങ്ങളുടെ ആദ്യത്തെ വിഷമവും ഇപ്പോഴത്തെ വിഷമവും മനസിലാക്കുന്നു. വിട്ടുകള.

ഡെയ്‌ന്‍ അദ്ദേഹത്തിനു നല്ലതെന്നു തോന്നിയ ചില പോസ്റ്റുകള്‍ എടുത്ത്‌ മാലയായി കോര്‍ത്തിട്ടു. ആ ശ്രമം പ്രശംസ അര്‍ഹിക്കുന്നു.
ഒപ്പം മനസിലാക്കുക, ഇതു അദ്ദേഹത്തിന്റെ മാത്രം കാഴ്ചപ്പാടില്‍ നല്ലതെന്നു തോന്നിയ പോസ്റ്റുകളാണ്‌. അല്ലാതെ ഇതു ബ്ലോഗുകളുടെ അവസാന വിധി അല്ല.
അരവിന്ദ്‌ എഴുതു നല്ല പോസ്റ്റുകള്‍.. ഗുഡ്‌ ബുക്കുകളിലും ലിസ്റ്റുകളിലും കയറിക്കൂടുന്നതിലും തൃപ്തി വായനക്കാരുടെ മനസില്‍ കയറിക്കൂടിയാല്‍ കിട്ടും. അതാണ്‌ ഒരു നല്ല എഴുത്തുകാരന്‌ ആവശ്യം.

ഡെയ്‌നിന്റെ ലിസ്റ്റ്‌ തുടരട്ടെ.
അരവിന്ദന്റെ എഴുത്തും.
ബ്ലോഗുകള്‍ ഉറവപൊട്ടി ഒഴുകട്ടെ. അതിന്റെ തള്ളിച്ചയില്‍ ഈ കുഞ്ഞുപിണക്കങ്ങളൊക്കെ ഒഴുകിപോട്ടെ.

പക്ഷേ അവസാനമായി ഒരു തോന്നല്‍ എഴുതട്ടെ?
"പോയവാരം" എന്നതിനുപകരം "പോയവാരത്തില്‍ എനിക്കിഷ്ടപ്പെട്ട ബ്ലോഗുകള്‍" എന്നായിരുന്നെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാമായിരുന്നു.
ഇതു എന്റെ തോന്നലാണ്, ശരിയാവണം എന്നില്ല.
 
ഇനിയും ആരുടെയെങ്കിലും പോസ്റ്റുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ദയവായി അറിയിക്കുക
 
Post a Comment



<< Home
ആഴ്ചതോറും പ്രസിദ്ധീകരിക്കുന്ന ബ്ലോഗുകളുടെ പട്ടിക

My Photo
Name:
Location: നാട്ടിലാണേ, India
ARCHIVES
2006-02-26 / 2006-03-05 / 2006-03-12 / 2006-03-19 / 2006-03-26 / 2006-04-09 / 2006-04-16 / 2006-04-23 /


Powered by Blogger